ദോഹ : സംസ്കൃതി ഖത്തർ കരിയർ ഡെവലപ്മെന്റ് വിങിന്റെ ആഭിമുഖ്യത്തിൽ "ഖത്തർ തൊഴിൽ നിയമവും സ്പോൺസർഷിപ്പ് നിബന്ധനകളും" എന്ന വിഷയത്തിൽ സെമിനാർ സംഘടിപ്പിച്ചു.
സ്കിൽസ് ഡെവലൊപ്മെന്റ് മാസ്റ്ററോ ഹാളിൽ നടന്ന സെമിനാർ ഖത്തറിലെ
പ്രമുഖ അഭിഭാഷകനും സാമൂഹിക പ്രവർത്തകനുമായ അഡ്വ. ജാഫർഖാൻ സെമിനാറിന് നേതിർത്വം നൽകി . ക്ലാസ്സിന് ശേഷം അംഗങ്ങളുടെ സംശയങ്ങൾക്ക് അദ്ദേഹം മറുപടി നൽകി. ......
നേതാക്കള്‍ കാട്ടിക്കൂട്ടിയ പലതിന്റെയും തെളിവ് കയ്യിലുണ്ടെന്നും വേണ്ടി വന്നാല്‍ നിലമ്പൂർ അങ്ങാടിയില്‍ ടിവി വെച്ച് കാണിക്കുമെന്നും അൻവർ
നവകേരള സദസിന്റെ പേരില്‍ മന്ത്രി മുഹമ്മദ് റിയാസ് ഭീഷണിപ്പെടുത്തി പണം വാങ്ങിക്കൂട്ടി. കറാറുകാരെ ഭീഷണിപ്പെടുത്തുന്ന ശബ്ദരേഖ തന്റെ കൈവശമുണ്ടെന്നും അൻവർ വ്യക്തമാക്കി.
മുഖ്യമന്ത്രിയുടെ കറിവേപ്പില പരാമർശത്തില്‍ മറുപടി നല്കിയ അൻവർ, തന്നെ യുഡിഎഫ് കറിവേപ്പിലയാക്കിയെന്ന് മുഖ്യമന്ത്രിക്ക് നേരത്തെ ആര് വിവരം നല്‍കിയെന്നും ചോദിച്ചു.
ജനകീയ പ്രതിപക്ഷ പ്രതിരോധ മുന്നണിയെന്ന ബാനറിലാണ് അൻവർ മത്സരിക്കുക. ......
സിപിഎം സംസ്ഥാന സമിതി അംഗവും രാജ്യസഭാംഗവുമായ ജോൺ ബ്രിട്ടാസ് എം.പി പെന്തിക്കോസ്തു സഭയ്ക്കെതിരെ നടത്തിയ വിവാദ പരാമർശങ്ങൾക്കെതിരെ യൂത്ത് കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡൻ്റ് അബിൻ വർക്കി രംഗത്ത്. ജോൺ ബ്രിട്ടാസ് മാപ്പ് പറയണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
ഇന്ത്യയിലെ പ്രധാന ക്രിസ്ത്യൻ മത വിഭാഗങ്ങളിലൊന്നായ പെന്തിക്കോസ്തു സഭ, നിരവധി വിശ്വാസികൾ ആരാധന നടത്തുകയും ജീവകാരുണ്യ, വിദ്യാഭ്യാസ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുകയും ചെയ്യുന്ന ഒന്നാണ്. ......
പുതുവൈപ്പിനിലെ വളപ്പ് ബീച്ചിൽ കുളിക്കാനിറങ്ങിയ രണ്ടു വിദ്യാർഥികളെ കാണാതായി. യെമൻ സ്വദേശികളായ അബ്ദുൾ സലാം (21), ജബ്രാൻ ഖലീൽ (21) എന്നിവരാണ് തിരയിൽ അകപ്പെട്ടത്. ......
കൊച്ചി: രാജ്യാന്തര ബാസ്കറ്റ്ബോൾ താരവും നെസ്റ്റ് ഗ്രൂപ്പ് ഓഫ് കമ്പനീസ് ഡയറക്ടുമായ കൊച്ചി മാടവന പനക്കപ്പറമ്പ് എ.എം. ഇക്ബാൽ (73) നിര്യാതനായി.......
കൊച്ചി. ഒഡീഷ വൈദീക പീഢനത്തിൽ കുറ്റക്കാർക്കെതിരെ മുഖം നോക്കാതെ കടുത്ത ശിക്ഷ നടപടി സ്വീകരിക്കാൻ കേന്ദ്ര, സംസ്ഥാന സർക്കാരുകൾ തയ്യാറാ കണമെന്ന് അൽമായ ശബ്ദം ആവശ്യപ്പെട്ടു.
രണ്ടു മലയാളി വൈദീകർ ഒഡീഷ സംസ്ഥാനത്ത് ക്രൂര മർദ്ധനങ്ങൾ ഏൽക്കേണ്ടി വന്നേ സംഭവം അങ്ങേയറ്റം വേദാനജനകവും, പ്രതിഷേധാർഹവും , അപലപനീയവുമാണ്. ......
കിഴക്കമ്പലം : കിഴക്കമ്പലം പഞ്ചായത്തിൽ നടപ്പിലാക്കിയ വികസന മാതൃക കേരളം മുഴുവൻ നടപ്പിലാക്കുമെന്ന്
ട്വൻ്റി 20 പാർട്ടി സംസ്ഥാന പ്രസിഡൻ്റ് സാബു എം ജേക്കബ് പറഞ്ഞു.
കിഴക്കമ്പലത്ത് ചേർന്ന ട്വൻറി20 പാർട്ടി സംസ്ഥാന ഭാരവാഹികളുടെയും നിയോജക മണ്ഡലം പ്രസിഡൻ്റുമാരുടെയും യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
മനുഷ്യസാധ്യമായ എല്ലാ വികസന പ്രവർത്തനങ്ങളും നടപ്പാക്കിയ ശേഷം കിഴക്കമ്പലത്ത് 27കോടിയും ഐക്കരനാട് പഞ്ചായത്തിൽ 12 കോടിയും മിച്ചം വയ്ക്കാൻ സാധിച്ചു .
അഴിമതി രഹിതമായ പ്രവർത്തനം വഴിയാണ് ഇത്രയും തുക മിച്ചം വയ്ക്കാൻ സാധി ച്ചത്. ആ തുക വൈദ്യുതി , പാചക വാതക ഗ്യാസ് എന്നിവയുടെ സബ്സിഡിയായി ജനങ്ങൾക്ക് തന്നെ തിരിച്ചു നൽകുന്നതിനെക്കുറിച്ചുള്ള പദ്ധതികളാണ് ഇപ്പോൾ പ്ലാൻ ചെയ്യുന്നത്.
അഴിമതി തുടച്ചു നീക്കിയാൽ തന്നെ ഓരോ പഞ്ചായത്തിനെയും അവിടത്തെ നികുതി വരുമാനം കൊണ്ട് ലോകോത്തര നിലവാരത്തിലേക്ക് ഉയർത്താൻ കഴിയുമെന്ന് അദ്ദേഹം പറഞ്ഞു.
യഥാർത്ഥ ജനസേവന മാതൃകയാണ് ട്വൻ്റി 20 പാർട്ടി നടപ്പിലാക്കിയത്.
ഗ്രാമങ്ങൾ തോറും വികസന വിപ്ലവമാണ് ട്വൻ്റി 20 ലക്ഷ്യം വയ്ക്കുന്നത്. ......